Kuwait • Monday, 19 Oct 2026 | 31°C Mainly Clear (41% hum) | Today KWD ⇄ INR: ₹313.33 (Joyalukkas Exchange)
തത്സമയം FLASH
യൂണിവേഴ്സിറ്റി ഹോസ്റ്റൽ അക്രമം: യൂത്ത് കോൺഗ്രസിനും പോലീസിനുമെതിരെ നടപടി ആവശ്യപ്പെട്ട് പിണറായി വിജയൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ ജഹ്റ ശാഖയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുന്നു വാഹനത്തിന് വീൽ ക്ലാംപ് ഘടിപ്പിച്ചോ? പിഴയടച്ച ശേഷം ചെയ്യേണ്ടത് ഇതാ സിൽക്ക് സിറ്റി വികസന അതോറിറ്റി നിർത്തലാക്കാൻ മന്ത്രിസഭയുടെ അംഗീകാരം സഹേൽ ആപ്പ് വഴി പാസ്‌പോർട്ട് പുതുക്കാം: 21 വയസ്സിന് മുകളിലുള്ളവർക്ക് സൗകര്യമൊരുക്കി കുവൈറ്റ് കുവൈറ്റ്-സ്വിറ്റ്സർലൻഡ് നയതന്ത്ര ബന്ധത്തിന് 60 വയസ്സ്: ഉന്നതതല ചർച്ചകൾ നടന്നു നീതിന്യായ വകുപ്പിൽ കുവൈറ്റൈസേഷൻ: 62 പ്രവാസി ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു വിയറ്റ്നാം-കുവൈറ്റ് വ്യാപാര ബന്ധം: 1200 കോടി ഡോളർ ലക്ഷ്യമിടുന്നു യൂണിവേഴ്സിറ്റി ഹോസ്റ്റൽ അക്രമം: യൂത്ത് കോൺഗ്രസിനും പോലീസിനുമെതിരെ നടപടി ആവശ്യപ്പെട്ട് പിണറായി വിജയൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ ജഹ്റ ശാഖയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുന്നു വാഹനത്തിന് വീൽ ക്ലാംപ് ഘടിപ്പിച്ചോ? പിഴയടച്ച ശേഷം ചെയ്യേണ്ടത് ഇതാ സിൽക്ക് സിറ്റി വികസന അതോറിറ്റി നിർത്തലാക്കാൻ മന്ത്രിസഭയുടെ അംഗീകാരം സഹേൽ ആപ്പ് വഴി പാസ്‌പോർട്ട് പുതുക്കാം: 21 വയസ്സിന് മുകളിലുള്ളവർക്ക് സൗകര്യമൊരുക്കി കുവൈറ്റ് കുവൈറ്റ്-സ്വിറ്റ്സർലൻഡ് നയതന്ത്ര ബന്ധത്തിന് 60 വയസ്സ്: ഉന്നതതല ചർച്ചകൾ നടന്നു നീതിന്യായ വകുപ്പിൽ കുവൈറ്റൈസേഷൻ: 62 പ്രവാസി ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു വിയറ്റ്നാം-കുവൈറ്റ് വ്യാപാര ബന്ധം: 1200 കോടി ഡോളർ ലക്ഷ്യമിടുന്നു
KUWAITMALAYALI.com Kuwait Expat News Portal
🇰🇼 Kuwait City: 31°C
Mainly Clear • പ്രധാനമായും തെളിഞ്ഞത്
🌴 Kerala (Kochi) 28°C

Navigation Menu

Reader Tools:
Login
Advertisement Header Top Leaderboard
Kuwait

ബലാല്‍സംഗക്കേസില്‍ ജാമ്യത്തിലിറങ്ങി; പിന്നാലെ അഭിഷേക് ക്രിക്കറ്റ് ടീമില്‍! വിവാദം

Chief Editor Sep 29, 2026 26 views 7 mins read
Size: | |
Share
🔊 വാർത്ത കേൾക്കുക (Listen to News) Hands-free audio reader for drivers & commuters
AI സംഗ്രഹം
30-സെക്കൻഡ് പ്രധാന കാര്യങ്ങൾ (Key Takeaways)
Quick 3-Point Digest
New Delhi, May 14 (ANI): Delhi Capitals' Abhishek Porel reacts to a bouncer during the match against Lucknow Super Giants in the Indian Premier League 2024, at Arun Jaitley Stadium..
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ അഭിഷേക് പൊറേലിനെ രഞ്ജി സാധ്യതാ ടീമില്‍ ഉള്‍പ്പെടുത്തി ബംഗാള്‍
രഞ്ജി ട്രോഫിക്ക് മുന്നോടിയായുള്ള പരിശീലന ടീമിലാണ് താരത്തെ ഉള്‍പ്പെടുത്തിയത്

New Delhi, May 14 (ANI): Delhi Capitals' Abhishek Porel reacts to a bouncer during the match against Lucknow Super Giants in the Indian Premier League 2024, at Arun Jaitley Stadium...

ബലാല്‍സംഗക്കേസില്‍ ജാമ്യത്തിലിറങ്ങി; പിന്നാലെ അഭിഷേക് ക്രിക്കറ്റ് ടീമില്‍! വിവാദം
Sponsored Advertisement Sponsored

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ അഭിഷേക് പൊറേലിനെ രഞ്ജി സാധ്യതാ ടീമില്‍ ഉള്‍പ്പെടുത്തി ബംഗാള്‍. രഞ്ജി ട്രോഫിക്ക് മുന്നോടിയായുള്ള പരിശീലന ടീമിലാണ് താരത്തെ ഉള്‍പ്പെടുത്തിയത്. ഒരുമാസത്തിലേറെ ജയിലില്‍ കഴിഞ്ഞ അഭിഷേകിന് കഴിഞ്ഞ 18നാണ് കോടതി ജാമ്യം അനുവദിച്ചത്. കുറ്റാരോപിതനായ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത് സമൂഹത്തിന് നല്ല സന്ദേശമല്ല നല്‍കുന്നതെന്ന ആരോപണം പലഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്യുകയും പിന്നാലെ ബന്ധത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തുവെന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ഓഗസ്റ്റ് 11നാണ് താരം അറസ്റ്റിലായത്. ബന്ധത്തിലായിരുന്ന സമയത്തെടുത്ത ചിത്രങ്ങള്‍ ഉപയോഗിച്ച് അഭിഷേക് തന്നെ ബ്ലാക്ക്മെയില്‍ ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചിരുന്നു. ഇതോടെയാണ് ജാമ്യമില്ലാക്കുറ്റത്തിന് പുറമെ ഐടി ആക്ടിലെ വിവിധ വകുപ്പുകളും താരത്തിനെതിരെ ചുമത്തിയത്. കേസ് പരിഗണിച്ച കോടതി അഭിഷേകിന്‍റെ കൈവശമുള്ള മൊബൈല്‍ ഫോണ്‍, ലാപ്ടോപ് അടക്കമുള്ളവ പിടിച്ചെടുക്കാനും ഉത്തരവിട്ടിരുന്നു. 

ശാരീരിക ബന്ധത്തിന് അഭിഷേക് നിര്‍ബന്ധിച്ചുവെന്നും തയാറായില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മഗ്ര പൊലീസില്‍ യുവതി നല്‍കിയ പരാതിയിലുണ്ട്. മൂന്നുവര്‍ഷം താനും അഭിഷേകുമായി പ്രണയത്തിലായിരുന്നുവെന്നും കഴിഞ്ഞ വര്‍ഷം മുതല്‍ താരം ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ തുടങ്ങിയെന്നും വിവാഹത്തെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ തന്നെ ക്രൂരമായി മര്‍ദിച്ചുവെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. അതേസമയം, ആരോപണങ്ങള്‍ അഭിഷേക് നിഷേധിച്ചിരുന്നുവെങ്കിലും അഭിഷേകിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

2021–22 സീസണില്‍ ബംഗാളിനായി അരങ്ങേറ്റം കുറിച്ച അഭിഷേക് 32 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളിലും 23 ലിസ്റ്റ് എ മല്‍സരങ്ങളിലും കളിച്ചു. ഇന്ത്യ എ ടീമിന്‍റെ യുകെ, ഓസ്ട്രേലിയ പര്യടനങ്ങളിലും അഭിഷേക് കളിച്ചിരുന്നു. 2023 മുതല്‍ ഐപിഎലില്‍ ഡല്‍ഹിക്കായാണ് അഭിഷേക് കളിക്കുന്നത്. രഞ്ജിക്കുള്ള ബംഗാള്‍ ടീം ഇങ്ങനെ: സുദീപ് ചാറ്റര്‍ജി, അഭിമന്യു ഈശ്വരന്‍, അന്‍കുര്‍ പോള്‍, അങ്കിത് ശുക്ല, സുമന്ത ഗുപ്ത, ശുഭം ചാറ്റര്‍ജി, അഭിഷേക് പൊറേല്‍, ഷാക്കിര്‍ ഹബീബ് ഗാന്ധി, പ്രദീപ്ത പ്രമാണിക്, കരണ്‍ ലാല്‍, ആമിര്‍ ഗാനി, സൗമ്യാദിപ് മണ്ഡല്‍, സുരാജ് സിന്ധു ജയ്സ്വാള്‍, കൈഫ്, ഗീത് പുരി, ഇഷാന്‍ പൊറേല്‍.

വാർത്തയുടെ സ്രോതസ്സ്: manoramanews.com വാർത്ത കാണുക
വാർത്ത സുഹൃത്തുക്കളിലേക്ക് പങ്കിടുക (Share Post)
1-ക്ലിക്ക് വഴി വാട്ട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ഷെയർ ചെയ്യാം

അഭിപ്രായങ്ങൾ (Comments) 0

ആദ്യമായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ! (Be the first to leave a comment)
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക

Related Stories & Listings

ഇന്ത്യയുമായുള്ള മാധ്യമ സഹകരണം ശക്തമാക്കാൻ കുവൈറ്റ് വാർത്താ ഏജൻസി

ഇന്ത്യൻ അംബാസഡറുമായി കുവൈറ്റ് വാർത്താ ഏജൻസി (കൂന) ആക്ടിങ് ഡയറക്ടർ ജനറൽ...

തായ്‌ലൻഡ് അംബാസഡർ കുവൈറ്റ് വിട്ടു; ഉഭയകക്ഷി ബന്ധം ദൃഢമാക്കിയതിൽ സന്തുഷ്ടിയെന്ന് പ്രതികരണം

കുവൈറ്റിലെ തായ്‌ലൻഡ് അംബാസഡർ സോങ്ചായ് ചൈപതിയൂട്ട് തന്റെ കാലാവധി പൂർത്ത...

പുതിയ അംബാസഡർമാർ വിദേശകാര്യ മന്ത്രിക്ക് സ്ഥാനചിഹ്നങ്ങൾ സമർപ്പിച്ചു

കുവൈറ്റിലെ ടർക്കി, ശ്രീലങ്ക, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ അംബ...

കുവൈറ്റ് വാർത്താ ഏജൻസി അമ്പതാം വാർഷിക നിറവിൽ: മാധ്യമ രംഗത്ത് അഞ്ച് പതിറ്റാണ്ടിന്റെ ചരിത്രം

ഔദ്യോഗിക വാർത്താ ഏജൻസിയായ കുവൈറ്റ് വാർത്താ ഏജൻസി (കൂന) സ്ഥാപനത്തിന്റെ...

Sponsored Advertisement Footer Bottom Leaderboard
Join WhatsApp
കുവൈറ്റ് മലയാളി WhatsApp ചാനൽ VERIFIED
വാർത്തകളും തൊഴിൽ വിവരങ്ങളും തത്സമയം ലഭിക്കാൻ
ചേരൂ