Kuwait • Monday, 19 Oct 2026 | 31°C Mainly Clear (41% hum) | Today KWD ⇄ INR: ₹313.33 (Joyalukkas Exchange)
തത്സമയം FLASH
യൂണിവേഴ്സിറ്റി ഹോസ്റ്റൽ അക്രമം: യൂത്ത് കോൺഗ്രസിനും പോലീസിനുമെതിരെ നടപടി ആവശ്യപ്പെട്ട് പിണറായി വിജയൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ ജഹ്റ ശാഖയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുന്നു വാഹനത്തിന് വീൽ ക്ലാംപ് ഘടിപ്പിച്ചോ? പിഴയടച്ച ശേഷം ചെയ്യേണ്ടത് ഇതാ സിൽക്ക് സിറ്റി വികസന അതോറിറ്റി നിർത്തലാക്കാൻ മന്ത്രിസഭയുടെ അംഗീകാരം സഹേൽ ആപ്പ് വഴി പാസ്‌പോർട്ട് പുതുക്കാം: 21 വയസ്സിന് മുകളിലുള്ളവർക്ക് സൗകര്യമൊരുക്കി കുവൈറ്റ് കുവൈറ്റ്-സ്വിറ്റ്സർലൻഡ് നയതന്ത്ര ബന്ധത്തിന് 60 വയസ്സ്: ഉന്നതതല ചർച്ചകൾ നടന്നു നീതിന്യായ വകുപ്പിൽ കുവൈറ്റൈസേഷൻ: 62 പ്രവാസി ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു വിയറ്റ്നാം-കുവൈറ്റ് വ്യാപാര ബന്ധം: 1200 കോടി ഡോളർ ലക്ഷ്യമിടുന്നു യൂണിവേഴ്സിറ്റി ഹോസ്റ്റൽ അക്രമം: യൂത്ത് കോൺഗ്രസിനും പോലീസിനുമെതിരെ നടപടി ആവശ്യപ്പെട്ട് പിണറായി വിജയൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ ജഹ്റ ശാഖയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുന്നു വാഹനത്തിന് വീൽ ക്ലാംപ് ഘടിപ്പിച്ചോ? പിഴയടച്ച ശേഷം ചെയ്യേണ്ടത് ഇതാ സിൽക്ക് സിറ്റി വികസന അതോറിറ്റി നിർത്തലാക്കാൻ മന്ത്രിസഭയുടെ അംഗീകാരം സഹേൽ ആപ്പ് വഴി പാസ്‌പോർട്ട് പുതുക്കാം: 21 വയസ്സിന് മുകളിലുള്ളവർക്ക് സൗകര്യമൊരുക്കി കുവൈറ്റ് കുവൈറ്റ്-സ്വിറ്റ്സർലൻഡ് നയതന്ത്ര ബന്ധത്തിന് 60 വയസ്സ്: ഉന്നതതല ചർച്ചകൾ നടന്നു നീതിന്യായ വകുപ്പിൽ കുവൈറ്റൈസേഷൻ: 62 പ്രവാസി ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു വിയറ്റ്നാം-കുവൈറ്റ് വ്യാപാര ബന്ധം: 1200 കോടി ഡോളർ ലക്ഷ്യമിടുന്നു
KUWAITMALAYALI.com Kuwait Expat News Portal
🇰🇼 Kuwait City: 31°C
Mainly Clear • പ്രധാനമായും തെളിഞ്ഞത്
🌴 Kerala (Kochi) 28°C

Navigation Menu

Reader Tools:
Login
Advertisement Header Top Leaderboard
Indian News

ഹിന്ദുത്വയിൽ വെള്ളം ചേർത്തോ? മോഹൻ ഭാഗവത് പറഞ്ഞതും ആർഎസ്എസ് ചെയ്യുന്നതും

Chief Editor Sep 26, 2026 33 views 25 mins read
Size: | |
Share
🔊 വാർത്ത കേൾക്കുക (Listen to News) Hands-free audio reader for drivers & commuters
AI സംഗ്രഹം
30-സെക്കൻഡ് പ്രധാന കാര്യങ്ങൾ (Key Takeaways)
Quick 3-Point Digest
രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്)പോലെഇന്ത്യയുടെ രാഷ്ട്രീയഗതിയെ ഇത്രമേൽ സ്വാധീനിച്ച ഒരു സംഘടന ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്
ഇന്ത്യയിൽ അതിനുമുമ്പേഉണ്ടായ പ്..
രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്)പോലെഇന്ത്യയുടെ രാഷ്ട്രീയഗതിയെ ഇത്രമേൽ സ്വാധീനിച്ച ഒരു സംഘടന ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്

രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്)പോലെഇന്ത്യയുടെ രാഷ്ട്രീയഗതിയെ ഇത്രമേൽ സ്വാധീനിച്ച ഒരു സംഘടന ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. ഇന്ത്യയിൽ അതിനുമുമ്പേഉണ്ടായ പ്...

ഹിന്ദുത്വയിൽ വെള്ളം ചേർത്തോ? മോഹൻ ഭാഗവത് പറഞ്ഞതും ആർഎസ്എസ് ചെയ്യുന്നതും
Sponsored Advertisement Sponsored

രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്)പോലെഇന്ത്യയുടെ രാഷ്ട്രീയഗതിയെ ഇത്രമേൽ സ്വാധീനിച്ച ഒരു സംഘടന ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. ഇന്ത്യയിൽ അതിനുമുമ്പേഉണ്ടായ പ്രസ്ഥാനമായിരുന്നെങ്കിലും രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ രാജ്യഭരണമെന്ന നിലയിലേക്ക് മാത്രം കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടു. ഇതിനിടയിൽ പാർട്ടിയിൽ ഉണ്ടായ ഉയർച്ച- താഴ്ചകളും പിളർപ്പുകളും എണ്ണമറ്റതാണ്.

നൂറുവർഷം മുമ്പ് ആർഎസ്എസ് സ്ഥാപിതമായതു മുതൽ ഇക്കാലമത്രയും പിളരാതെ അടിസ്ഥാന ആശയങ്ങളിൽ മാറ്റം വരുത്താതെ പ്രവർത്തിക്കുന്ന സംഘടനയാണ്. പറയാൻ കാരണം ആർഎസ്എസിന്റെ ഏറ്റവും ഉയർന്ന സംഘടനാ ചുമതലയായ സർസംഘ് ചാലക് പദവിയിലുള്ള മോഹൻ മധുകർ ഭാഗവത് ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ നിർവ്വഹിച്ച പ്രഭാഷണമാണ്. ഹിന്ദുത്വ എന്ന ആർഎസ്എസിന്റെ അടിസ്ഥാന ആശയത്തിന് ഭാഗവത് കൂടുതൽ വിശാലമായ അർഥതലങ്ങൾ ഇപ്പോൾ സന്നിവേശിപ്പിച്ചിരിക്കുന്നു. അമേരിക്കൻ ഹിന്ദുസ് ഫോർ എംഗേജ്മെന്റ് ആൻഡ് ഡയലോഗ് സംഘടിപ്പിച്ച യൂണിവേഴ്സൽ വൺനസ് സെലിബ്രേഷൻ എന്ന അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോഹൻ ഭാഗവത് അവതരിപ്പിച്ച ആശയങ്ങൾ ഭാരതീയ തത്ത്വചിന്തയിലെ സാർവത്രിക ഏകത്വത്തെയും മാനവിക മൂല്യങ്ങളെയും മുന്നിൽനിർത്തിയുള്ളതായിരുന്നു.

മുസ്ലീങ്ങളെപ്പറ്റി അദ്ദേഹം പറഞ്ഞതാണ് അതിൽ പ്രധാനം. ഭാരതത്തിൽ ഒരു മുസ്ലീമും ജീവിക്കരുതെന്ന് ഏതെങ്കിലും ഒരു ഹിന്ദു കരുതുന്നുവെങ്കിൽ, അയാൾ യഥാർത്ഥത്തിൽ ഒരു ഹിന്ദുവല്ല എന്ന വിശദീകരണമാണ് ആർഎസ്എസ് നേതാവിൽനിന്ന് വന്നത്. ഇത് കേവലം മുഖംമിനുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ അതോ സ്വയം നവീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്നാണ് ഇനിയറിയേണ്ടത്. സംഘടനയുടെ പ്രവർത്തനം എന്നത് ആർഎസ്എസ് എന്ന സംഘടനയുടെമാത്രം പ്രവർത്തനത്തെ അടിസ്ഥാനമാക്കി വിലയിരുത്താനാകില്ല. ആർഎസ്എസ് എന്നത് ഒരു സംഘടനയല്ല, അത് ഇന്ത്യയിൽ വളർന്ന് പന്തലിച്ച് വിവിധ സംഘടനകളായി വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സ്വാധീന ശക്തിയാണ്. ബിജെപി, ബിഎംഎസ്, എബിവിപി, വിശ്വഹിന്ദു പരിഷത്ത് അങ്ങനെ സംഘടനകളും ഉപസംഘടനകളുമായി നിൽക്കുന്ന ഒരു ആശയപ്രസ്ഥാനമാണ്. ആർഎസ്എസ് മേധാവിയുടെ സമീപനത്തെ ഈ സംഘടനകളിലും മാറ്റമുണ്ടാക്കുമോ എന്നതിലാണ് ഇതിലെ ആത്മാർഥത തിരയേണ്ടത്.

രാഷ്ട്രീയ നേട്ടങ്ങൾക്കപ്പുറം നിഷ്‌കാമമായ മാനവസേവനമാണ് സംഘടനയുടെ ലക്ഷ്യമെന്നാണ് മാഡിസൺ സ്‌ക്വയർ ഗാർഡനിലെ പ്രഭാഷണത്തിൽ മോഹൻ ഭാഗവത് പറഞ്ഞത്. ഭാരതത്തിൽ ഒരു മുസ്ലീമും ജീവിക്കരുതെന്ന് ഏതെങ്കിലും ഒരു ഹിന്ദു കരുതുന്നുവെങ്കിൽ, അയാൾ യഥാർത്ഥത്തിൽ ഒരു ഹിന്ദുവല്ല- ഈ പരാമർശം ഇതിനു മുമ്പും മോഹൻ ഭാഗവത് ആവർത്തിച്ചിട്ടുണ്ട്. സംഘടനയുടെ ആറാമത്തെ സർസംഘ ചാലക് ആയി മോഹൻ ഭാഗവത് ചുമതല ഏറ്റെടുത്തതിന് ശേഷം കാലഘട്ടത്തിന് അനുസരിച്ച് ചില പരിഷ്‌കരണങ്ങൾക്ക് സംഘടന വിധേയമായിട്ടുണ്ട്.

1925-ൽ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാർ നാഗ്പൂരിൽ തുടക്കം കുറിച്ച ആർഎസ്എസ് സ്ഥാപനഘട്ടത്തിൽ പ്രാഥമികമായും ഹിന്ദു സമൂഹത്തിന്റെ സംഘാടനത്തിനും സാംസ്‌കാരിക പ്രതിരോധത്തിനുമാണ് പ്രാധാന്യം നൽകിയത്. പിൽക്കാലത്ത് സംഘടനയുടെ രണ്ടാമത്തെ സർസംഘചാലകനായ എം.എസ്. ഗോൾവാൾക്കർ രചിച്ച 'വിചാരധാര' എന്ന ഗ്രന്ഥം ആർ.എസ്.എസിന്റെ പരമ്പരാഗതമായ പ്രത്യയശാസ്ത്രത്തിനുള്ള വഴികാട്ടിയായി. ഇത് പിന്നീട് ആർഎസ്എസിന് തന്നെ തള്ളിപ്പറയേണ്ടിവന്നു എന്നത് മറ്റൊരു യാഥാർഥ്യം. രാജ്യത്തിന്റെ ആന്തരിക ഭീഷണികളെക്കുറിച്ചും സാംസ്‌കാരിക ദേശീയതയെക്കുറിച്ചും ഗോൾവാൾക്കർ മുന്നോട്ടുവെച്ച കർക്കശമായ നിലപാടുകൾ പിൽക്കാലത്ത് വലിയ പ്രത്യയശാസ്ത്ര തർക്കങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചു.

എന്നാൽ, മോഹൻ ഭാഗവതിന്റെ നേതൃത്വത്തിന് കീഴിൽ ആർഎസ്എസ് ചില സ്വയം പരിഷ്‌കരണ പ്രക്രിയയ്ക്ക് വിധേയമായിട്ടുണ്ടെന്ന് നിരീക്ഷിക്കാം. 2018-ൽ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന 'ഭാരതത്തിന്റെ ഭാവി: ആർഎസ്എസ് വീക്ഷണം' എന്ന പ്രഭാഷണ പരമ്പരയിൽ സംസാരിക്കവേ, 'വിചാരധാര'യിലെ പല പരാമർശങ്ങളും അന്നത്തെ സവിശേഷമായ കാലഘട്ടത്തിനും സാഹചര്യങ്ങൾക്കും അനുസൃതമായി എഴുതപ്പെട്ടവയാണെന്ന് മോഹൻ ഭാഗവത് തുറന്നുസമ്മതിച്ചു. ആർഎസ്എസ് ഒരു കർക്കശമായ പ്രമാണബന്ധിത (dogmatic) സംഘടനയല്ലെന്നും കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് സ്വയം മാറാൻ സന്നദ്ധമായ പ്രസ്ഥാനമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അതായത് വിചാരധാരയിലൂടെ ആർഎസ്എസ് അനുവർത്തിച്ചിരുന്ന ചില വിശ്വാസങ്ങളെ ഉപേക്ഷിക്കാൻ തുടങ്ങണമെന്ന് സാരം. സ്ഥാപക നേതാക്കൾ പറഞ്ഞ കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ പിന്തുടരുന്നതിന് പകരം വർത്തമാനകാല യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളുകയാണ് സംഘം ചെയ്യുന്നതെന്നാണ്് അദ്ദേഹം പറഞ്ഞത്.

കൂടാതെ, സാംസ്‌കാരിക ദേശീയതയെ അടിസ്ഥാനമാക്കിയുള്ള 'ഹിന്ദു രാഷ്ട്ര' സങ്കൽപ്പത്തിൽ മുസ്ലീം ജനവിഭാഗങ്ങൾ ഒഴിവാക്കാനാവാത്ത ഘടകമാണെന്ന് അദ്ദേഹം അടിവരയിട്ടു. മുസ്ലീങ്ങളെ ഉൾക്കൊള്ളാത്ത ഒരു ഹിന്ദു രാഷ്ട്രം സംഘിന്റെ സങ്കൽപ്പത്തിലില്ലെന്നും എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകുന്നതാണ് ഭാരതീയതയെന്നും അദ്ദേഹം വാദിച്ചു. ഇതുമാത്രമല്ല, സാമൂഹികനീതിയുടെ കാര്യത്തിലും പ്രകടമായ നയമാറ്റം ദൃശ്യമാണ്. പരമ്പരാഗതമായി വർണ്ണ-ജാതി വ്യവസ്ഥകളെക്കുറിച്ചുള്ള സംവാദങ്ങളിൽ പ്രതിരോധത്തിലായിരുന്ന ആർഎസ്എസ് ചരിത്രപരമായ സാമൂഹിക അസമത്വങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ സംവരണനയം തുടരണമെന്ന വ്യക്തമായ നിലപാട് സ്വീകരിച്ചു. എൽജിബിടിക്യൂ സമൂഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, വ്യത്യസ്ത ലൈംഗിക ആഭിമുഖ്യമുള്ളവരും സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്ന ഉദാരസമീപനമാണ് അദ്ദേഹം പുലർത്തിയത്. പരമ്പരാഗത സാമൂഹിക കുടുംബമൂല്യങ്ങൾക്ക് പുറത്തുള്ള മാറ്റങ്ങളെ എതിർത്തിരുന്ന യാഥാസ്ഥികതയിൽ നിന്നാണ് ഈ മാറ്റമെന്നതാണ് ശ്രദ്ധേയം.

മുസ്ലീം, ക്രിസ്ത്യൻ മതവിഭാഗങ്ങളുമായി സംഘടനാപരമായ തലത്തിൽ ആശയവിനിമയം സ്ഥാപിക്കുന്നതിൽ കഴിഞ്ഞ ഏതാനും ദശകങ്ങളായി ആർഎസ്എസ് ശ്രമം തുടരുന്നു. 2021 ജൂലൈയിൽ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ആർഎസ്എസ് പോഷക സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച ചടങ്ങിൽ ഡോ. ഖ്വാജ ഇഫ്തിഖാർ അഹമ്മദ് രചിച്ച പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് മോഹൻ ഭാഗവത് നടത്തിയ പ്രസംഗം ഇതിൽ പ്രധാനമാണ്. ഭാരതത്തിലെ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ഡിഎൻഎ നൂറ്റാണ്ടുകളായി ഒന്നുതന്നെയാണെന്നും നമ്മൾ ഒരേ പൂർവ്വികരുടെ സന്തതി പരമ്പരകളാണെന്നുമാണ് അദ്ദേഹം പ്രസ്താവിച്ചത്.

ഹിന്ദു-മുസ്ലീം ഐക്യം എന്ന പദം തന്നെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കാരണം, ഇരുവിഭാഗങ്ങളും വേർപിരിഞ്ഞിരിക്കുന്നവരും തുന്നിച്ചേർക്കേണ്ടവരുമല്ല, മറിച്ച് ജനനംകൊണ്ട് തന്നെ ഒന്നായവരാണെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അതോടൊപ്പം, പശു സംരക്ഷണത്തിന്റെ പേരിലും മറ്റും നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളെ രൂക്ഷമായ ഭാഷയിലാണ് സർസംഘ് ചാലക് വിമർശിച്ചത്. ഇത്തരം അക്രമങ്ങളിൽ ഏർപ്പെടുന്നവർ ഹിന്ദുത്വത്തിന് എതിരായി പ്രവർത്തിക്കുന്നവരാണെന്നും നിയമം തടസ്സമില്ലാതെ അവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. ഇതിന് ശേഷവും പക്ഷേഗോ സംരക്ഷണത്തിന്റെ പേരിൽ അതിക്രമങ്ങൾ രാജ്യത്ത് സമാന ആശയഗതിക്കാരിൽനിന്ന് ഉണ്ടായി എന്നതും മറക്കാൻ പാടില്ല.

പൊതു പ്രസ്താവനകൾക്ക് പുറമേ, മുസ്ലീം സമൂഹത്തിലെ ബുദ്ധിജീവികളുമായും മുതിർന്ന പൗരന്മാരുമായും നേരിട്ടുള്ള സംവാദങ്ങൾക്ക് മോഹൻ ഭാഗവത് വന്നതിന് ശേഷം ആർഎസ്എസ് നേതൃത്വം നൽകി. മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ എസ്.വൈ. ഖുറേഷി, ഡൽഹി മുൻ ലഫ്റ്റനന്റ് ഗവർണർ നജീബ് ജങ് തുടങ്ങിയ പ്രമുഖരുമായി മോഹൻ ഭാഗവത് നടത്തിയ കൂടിക്കാഴ്ചകൾ ഇതിന്റെ തെളിവാണ്. ഇത്തരം സംവാദങ്ങളിൽ ആർഎസ്എസിനെക്കുറിച്ച് മുസ്ലീം സമൂഹത്തിലുള്ള ഭയവും സംശയങ്ങളും തുറന്നു ചർച്ച ചെയ്യപ്പെടുകയും, ആർഎസ്എസിനുള്ളിൽ നടക്കുന്ന മാറ്റങ്ങൾ നേരിൽ കണ്ടുമനസ്സിലാക്കാൻ അദ്ദേഹം പ്രതിനിധികളെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഹിന്ദു വർഗീയ സംഘടന എന്നതിൽനിന്ന് മാറി ബഹുജനങ്ങളെ ഉൾക്കൊള്ളാൻ സംഘടന തയ്യാറാണെന്ന സന്ദേശം നൽകാനാണ് അദ്ദേഹം ശ്രമിച്ചത്.

സമ്പർക്ക ശ്രമങ്ങളുടെ പുരോഗതിയും നേരിടുന്ന എതിർപ്പുകളും

ഇതര മതവിഭാഗങ്ങളിലേക്ക് പാലം പണിയാൻ ആർഎസ്എസ് നേതൃത്വം ശ്രമിക്കുമ്പോഴും, അതിൽ കാര്യമായ പുരോഗതി നേടാനായോ എന്ന ചോദ്യം ബാക്കി നിൽക്കുന്നു. മോഹൻ ഭാഗവതിന്റെ ന്യൂയോർക്ക് സന്ദർശന വേളയിൽ ഉയർന്നുവന്ന ശക്തമായ പ്രതിഷേധങ്ങൾ ഇതിന് ഉദാഹരണമാണ്. 'ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ്', 'ഇന്ത്യൻ അമേരിക്കൻ മുസ്ലീം കൗൺസിൽ' തുടങ്ങി അറുപത്തൊന്നോളം സംഘടനകളും ന്യൂയോർക്ക് സിറ്റി മേയർ സോഹ്റാൻ മംദാനിയും ഈ പരിപാടിക്കെതിരെ പരസ്യമായി നിലപാടെടുത്തു. ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം ഇന്ത്യയിലെ സഹിഷ്ണുതയുള്ള ബഹുസ്വര ഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാർ രംഗത്തുവന്നത്.

സംഘടനയുടെ ഉന്നത നേതൃത്വം സംസാരിക്കുന്ന ഉദാരവൽക്കരണ ഭാഷയും, പ്രായോഗിക തലത്തിൽ അണികൾക്കിടയിലുള്ള തീവ്ര നിലപാടുകളും തമ്മിലുള്ള വൈരുധ്യം പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെടുന്നു. എങ്കിലും, 100 വർഷത്തെ ചരിത്രത്തിൽ മുൻപൊന്നുമില്ലാത്ത വിധം വാതിലുകൾ തുറന്നിടാനും സംവാദങ്ങൾക്ക് സന്നദ്ധമാകാനും ആർ.എസ്.എസ് തയ്യാറാകുന്നു എന്ന സന്ദേശം പകരാനാണ് ഭാഗവത് ശ്രമിക്കുന്നത്.

1925-ൽ നാഗ്പൂരിൽ ഏതാനും യുവാക്കളെ സംഘടിപ്പിച്ചുകൊണ്ട് ഡോ. ഹെഡ്ഗേവാർ തുടക്കമിട്ട പ്രസ്ഥാനം, ശതാബ്ദി വർഷം കഴിയുമ്പോൾ യുവജന പങ്കാളിത്തവും ആഗോള വ്യാപനവുമുള്ള വിപുലമായ ശൃംഖലയായി മാറിയിരിക്കുകയാണ്. രാജ്യത്തുടനീളം 88,949 ശാഖകൾ സജീവമായി പ്രവർത്തിക്കുന്നു. ആർഎസ്എസിന്റെ ശതാബ്ദി വർഷത്തിലെ പരിശീലന ക്യാമ്പുകളിൽ പങ്കെടുത്ത 2,22,962 പേരിൽ 1,63,000 പേരും പുതിയ തലമുറക്കാരാണ്(14-25 വയസ്സ്). ഇതിന് പുറമേയുഎസ്എ, കാനഡ, യുകെ അടക്കം വിവിധ രാജ്യങ്ങളിലേക്ക് ഔദ്യോഗിക സമ്പർക്ക പര്യടനങ്ങൾ വ്യാപിപ്പിച്ചു.

21-ാം നൂറ്റാണ്ടിൽ ജനിച്ച ജെൻസി, ജനറേഷൻ ആൽഫ തലമുറകളെ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കുന്നതിലും ആർഎസ്എസ് പിന്നിലല്ല. സംഘടനയുടെ വാർഷിക പരിശീലന പരിപാടികളിൽ പങ്കെടുക്കുന്നതിൽ ഭൂരിഭാഗവും 14-നും 25-നും ഇടയിൽ പ്രായമുള്ള യുവാക്കളാണെന്നത് ഇതിന് തെളിവാണ്. പോഷക സംഘടനയായ അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് വഴി 75 ലക്ഷത്തിലധികം അംഗങ്ങളെ ആർഎസ്എസിന്റെ കണ്ണികളാക്കി. ഈ പുതിയ തലമുറയുടെ സാന്നിധ്യം സംഘടനയ്ക്ക് ആധുനിക സാങ്കേതികവിദ്യകളും അന്താരാഷ്ട്ര കാഴ്ചപ്പാടുകളും ഉൾക്കൊള്ളാൻ സഹായകരമാകുന്നുണ്ട്. ഇതൊക്കെയാകാം മാറ്റങ്ങൾക്ക് തുടക്കമിട്ടതെന്ന് പറയാം. യുവാക്കളുടെ വർധിച്ചുവരുന്ന പ്രാതിനിധ്യം സ്വാഭാവികമായും അവരുൾപ്പെടുന്ന സമൂഹത്തിൽ അവർക്കുകൂടി സ്വീകാര്യമായി പ്രവർത്തിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്.


വാർത്തയുടെ സ്രോതസ്സ്: mathrubhumi.com വാർത്ത കാണുക
വാർത്ത സുഹൃത്തുക്കളിലേക്ക് പങ്കിടുക (Share Post)
1-ക്ലിക്ക് വഴി വാട്ട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ഷെയർ ചെയ്യാം

അഭിപ്രായങ്ങൾ (Comments) 0

ആദ്യമായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ! (Be the first to leave a comment)
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക

Related Stories & Listings

ബെംഗളൂരു റോഡുകൾ കുഴികളാൽ നിറഞ്ഞു: 824 കി.മീ. ദൂരത്തിൽ കണ്ടെത്തിയത് 6000ത്തോളം ഗർത്തങ്ങൾ

ബെംഗളൂരു നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച പുതിയ കണക്കുകൾ പുറ...

രാജ്യസഭാ തിരഞ്ഞെടുപ്പ്: യുപിയിൽ ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി; സ്മൃതി ഇറാനിക്ക് നറുക്കില്ല

ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർ...

ഫോം 6 മാറ്റത്തിൽ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വോട്ടര്‍ രജിസ്‌ട്രേഷനു...

അറബിക്കടലിൽ സുരക്ഷ ശക്തമാക്കാൻ ലക്ഷദ്വീപിൽ പുതിയ നാവികസേന താവളം ഒരുങ്ങുന്നു

ലക്ഷദ്വീപിലെ ബിത്രയിൽ ഇന്ത്യൻ നാവികസേനയുടെ മൂന്നാമത്തെ താവളമായ ഐ.എൻ.എസ...

Sponsored Advertisement Footer Bottom Leaderboard
Join WhatsApp
കുവൈറ്റ് മലയാളി WhatsApp ചാനൽ VERIFIED
വാർത്തകളും തൊഴിൽ വിവരങ്ങളും തത്സമയം ലഭിക്കാൻ
ചേരൂ